Advertisement

അര്‍ധരാത്രി വരെ നീണ്ട ചേരിപ്പോരിനും വാദപ്രതിവാദങ്ങള്‍ക്കും വിശ്വാസ വോട്ടിലേക്ക് കടക്കാനാവാതെ കര്‍ണാടക നിയമസഭ

July 22, 2019
0 minutes Read

കര്‍ണാടക നിയമസഭയില്‍ അര്‍ധരാത്രി വരെ നീണ്ട ചേരിപ്പോരിനും വാദപ്രതിവാദങ്ങള്‍ക്കും വിശ്വാസ വോട്ടിലേക്ക് നയിക്കാനായില്ല. മൂന്നാം ദിവസവും വോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ ഒരു മണിക്കൂര്‍ വൈകിയാണ് സഭ തുടങ്ങിയത്. വിശ്വാസ വോട്ട് ബുധനാഴ്ച നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ആവശ്യം.

വിശ്വാസവോട്ട് നീട്ടിവെയ്ക്കണമെന്ന ആവശ്യം സ്പീക്കറും ബി ജെ പിയും തള്ളി. ചര്‍ച്ചയിലേക്ക് സഭ കടന്നു. വോട്ടെടുപ്പിന് പുലര്‍ച്ചെ വരെ ഇരിക്കാനും തയ്യാറെന്ന് ബിജെപി . വിമതര്‍ ചൊവ്വാഴ്ച രാവിലെ 11ന് എത്തണമെന്നും ഇല്ലെങ്കില്‍ അയോഗ്യരാക്കുമെന്നും കോണ്‍ഗ്രസ്. തന്റെ വ്യാജ രാജിക്കത്ത് അധികാരത്തോട് ആര്‍ത്തിയുള്ളവര്‍ പ്രചരിപ്പിച്ചെന്ന് കുമാരസ്വാമി. പച്ചക്കറി ഇല്ലാത്തതിനാല്‍ കാന്റീന്‍ അടച്ചെന്നും ആഹാരം കൃത്യസമയത്ത് കഴിക്കേണ്ട നിരവധി പ്രമേഹരോഗികള്‍ സഭയിലുണ്ടെന്നും രാത്രി വൈകി സ്പീക്കര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top