Advertisement

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

July 23, 2019
1 minute Read

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.  മൂന്ന് യാത്രക്കാരിൽ നിന്നായി ആറ് കിലോ എണ്ണൂറ്റി എഴുപത് ഗ്രാം സ്വർണം പിടിച്ചെടുത്തു. വിപണിയിൽ രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച വൻ സ്വർണ ശേഖരം പിടിച്ചെടുത്തു. ഷാർജയിൽ  നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായാണ് 6 കിലോ 870 ഗ്രാം സ്വർണം കണ്ടെടുത്തത്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത മിശ്രിത രൂപത്തിലായിരുന്നു സ്വർണം.

മലപ്പുറം പന്തല്ലൂർ സ്വദേശി ഒറ്റകത്ത്  ഉമ്മറിനെറെ കൈവശം 2658 ഗ്രാം സ്വർണമുണ്ടായിരുന്നു. വിപണിയിൽഇതിന് 93 ലക്ഷം വില വരും. മഞ്ചേരി മുല്ല°പാറ കിണറ്റിങ്ങൽ മുഹമ്മദിൽ നിന്ന് തൊണ്ണൂറ്റി മൂന്നര ലക്ഷം വിലമതിക്കുന്ന 2670 ഗ്രാം സ്വർണമാണ് പിടിച്ചത്.  കോഴിക്കോട് കുന്നമംഗലം ചെളളിക്കര നിഷാദിൽ നിന്നാണ് 154O ഗ്രാം സ്വർണം കണ്ടെടുത്തത്. ഇതിന് 54 ലക്ഷം വില വരും. മൂന്ന് യാത്രക്കാരും ഒരേ സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top