എച്ച്.ഡി കുമാരസ്വാമി രാജിവെച്ചു

കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇന്ന് വൈകീട്ട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കോൺഗ്രസ്-ദൾ സഖ്യം നിലംപൊത്തിയിരുന്നു. ഇതേ തുടർന്നാണ് രാജി.
ശബ്ദവോട്ടിലാണ് സർക്കാർ വീണത്. 204 അംഗങ്ങളാണ് സഭയിൽ എത്തിയത്. 105 വോട്ടുകൾക്കെതിരെ 99 വോട്ടുകളാണ് കുമാരസ്വാമി സർക്കാർ നിലംപതിച്ചത്.
Read Also : കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു
വിശ്വാസ വോട്ടെടുപ്പിന് മുമ്പേ തന്നെ കുമാരസ്വാമി രാജി സന്നധത അറിയിച്ചിരുന്നു. വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയുടെ മറുപടി ചർച്ച നടക്കുന്നതിനിടെയാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കാൻ താനില്ലെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. പലയാളുകളും തന്നോട് എന്തിനാണ് അധികാരത്തിൽ തുടരുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും എന്നാൽ ഈ കുതിരക്കച്ചവടക്കാരെ തുറന്നുകാട്ടാനായിരുന്നു ഇതെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിനായാണ് താൻ പ്രവർത്തിച്ചതെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
Read Also : ‘രാജിക്ക് തയ്യാർ’ : എച്ച്ഡി കുമാരസ്വാമി
2018 മെയ് മാസത്തിലാണ് കോൺഗ്രസ്ജനതാദൾ സഖ്യംസർക്കാർ രൂപീകരിച്ചത്. തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്പീക്കർ ബിഎസ് യെദ്യൂരിയപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിരുന്നു. യെദ്യൂരപ്പ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതിനിടെ കോൺഗ്രസ്ജനതാദൾ സഖ്യം രൂപീകരിക്കുകയും വിശ്വാസ വോട്ടെടുപ്പിന് മുമ്പേ തന്നെ സുപ്രീംകോടതി വരെ നീങ്ങിയ നാടകങ്ങൾക്കൊടുവിൽ യെദ്യൂരപ്പ രാജിവെച്ച് കുമാരസ്വാമി അധികാരത്തിലേറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here