കോട്ടയം ജില്ല പഞ്ചായത്ത് പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം

കോട്ടയം ജില്ല പഞ്ചായത്ത് പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം.
നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
കങ്ങഴ ഡിവിഷനിലെ അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ജോസഫ് വിഭാഗം വിപ്പ് നല്കി. നേരത്തെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം വിപ്പ് നല്‍കിയിരുന്നു. ഔദ്യോഗിക പക്ഷമെന്ന നിലയില്‍ ജോസ് കെ മാണി വിഭാഗം യുഡിഎഫുമായി ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് നിര്‍ണ്ണായക നീക്കം.
Read more: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍
22 അംഗളുള്ള ജില്ല പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ 8 പേരും കേരള കോണ്‍ഗ്രസിന്റെ 6
പേരും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. യുഡിഎഫിലെ ധാരണ പ്രകാരം അടുത്ത ഒന്നരവര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here