പിഎസ്സിക്കെതിരെ ക്രമക്കേട് ആരോപണവുമായി പിടി തോമസ് എംഎല്‍എ

പിഎസ്സിക്കെതിരെ ക്രമക്കേട് ആരോപണവുമായി പിടി തോമസ് എംഎല്‍എ. 2015ലെ റിസര്‍വേഷന്‍ ചാര്‍ട്ടിലെ 47എസ്ഐ തസ്തികകളിലെ നിയമനം പിഎസ്സി അട്ടിമറിച്ചെന്നാണ് ആരോപണം. സംവരണ മാനദണ്ഡം മറികടന്ന് നിയമനം നടത്തിയതിന് തെളിവുണ്ടെന്നും പിടി തോമസ് എംഎല്‍എ പറഞ്ഞു.
നോണ്‍ ജോയിനിങ് ഡ്യൂട്ടിയായി ഒഴിവുവന്ന 47 സംവരണ സീറ്റുകളില്‍ ട്രിബ്യൂണല്‍ വിധി മറികടന്ന് നിയമനം നടത്തിയെന്നാണ് ആരോപണം. എസ് ഐ നിയമനത്തിലാണ് ക്രമക്കേട് ആരോപണം. പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നതിന് തെളിവാണിതെന്ന് പിടി തോമസ് ആരോപിച്ചു.
2015 ഇല് നിലവില്‍ വന്ന എസ്ഐ തസ്തികയിലെ റാങ്ക് പട്ടികയും, പിഎസ്സിയുടെ നിയമന രേഖകളും പരിശോധിച്ചാല്‍ ക്രമക്കേട് ബോധ്യമാകുമെന്നും പിടി തോമസ് പറഞ്ഞു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമായതിന് പിന്നാലെയണ് പിഎസ്സിക്കെതിരെ പുതിയ ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here