തൃശൂരിൽ മാസങ്ങളായി ഡിസിസി പ്രസിഡന്റില്ല; ഉത്തരവാദിത്വം മുല്ലപ്പള്ളിക്കെന്നും അനിൽ അക്കര

തൃശൂരിൽ ഡിസിസി പ്രസിഡന്റില്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞെന്നും ഒരു ചുമതലക്കാരനെയെങ്കിലും ഏൽപ്പിക്കണമെന്നും അനിൽ അക്കര എംഎൽഎ. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും അനിൽ അക്കര എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തൃശൂർ ഡിസിസി പ്രസിഡന്റായിരുന്ന ടി.എൻ പ്രതാപൻ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.പിയായിരുന്നു. പകരം ഡിസിസി പ്രസിഡന്റിനെ ഇതുവരെ നിയമിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.
അനിൽ അക്കര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
തൃശ്ശൂർ ഡിസിസിക്ക് പ്രസിഡന്റില്ല ,
ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ് .
മാസങ്ങൾ കഴിഞ്ഞു.
ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ?
ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്
കെപിസിസി പ്രസിഡന്റാണ് ..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here