Advertisement

ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനാവാൻ ജോണ്ടി റോഡ്സ് അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്

July 24, 2019
0 minutes Read

ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചതായി മുംബൈ മിറര്‍. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ റോഡ്‌സ്, പരിശീലകനാവാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചതായും, റോഡ്‌സ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫീല്‍ഡിംഗ് മികവിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ലോകത്തെ ഏക താരമായ ജോണ്ടി, നല്ല ഫീല്‍ഡര്‍മാരാകാന്‍ ആഗ്രഹിക്കുന്നവരുടെയെല്ലാം റോള്‍ മോഡല്‍ കൂടിയാണ്. പരിശീലക പോസ്റ്റിലേക്കുള്ള പോരില്‍ നിലവിലെ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധറിന് ഇത്തവണ റോഡ്‌സില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റുമായി വര്‍ഷങ്ങളുടെ ബന്ധമുള്ള താരം കൂടിയാണ് റോഡ്‌സ്. 2009 മുതല്‍ 2017 വരെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്ന റോഡ്‌സ് ശ്രീലങ്ക, കെനിയ, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്കൊപ്പവും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top