പൊലീസിനെ പരിഷ്‌കരിക്കാൻ സർക്കാർ ഇടപെടണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

പരാതിയുമായി എത്തുന്ന സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്ന പൊലീസ് സമീപനം അംഗീകരിക്കാനാകില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. പൊലീസിനെ പരിഷ്‌കരിക്കാൻ സർക്കാർ ഇടപെടണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. വയനാട് അമ്പലവയലിൽ ദമ്പതികൾക്ക് മർദനമേറ്റ സംഭവം ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്.
സദാചാര പൊലീസ് ചമയുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ചില സ്ത്രീകൾ വ്യാജ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. നിരപരാധികളായ പുരുഷൻമാരെ ക്രൂശിക്കാൻ വനിതാ കമ്മീഷൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ തന്നെ എല്ലാ പരാതികളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്നും എം.സി ജോസഫൈൻ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here