ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തങ്ങൾ സുരക്ഷിതരെന്ന് തൃപ്പൂണിത്തുറ സ്വദേശി ഷിജു വി ഷേണായി

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം തൃപ്പൂണിത്തറ സ്വദേശി സിജു വി ഷേണായി കുടുംബവുമായി സംസാരിച്ചു. സുരക്ഷിതനാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മകൻ പറഞ്ഞതായി അച്ഛൻ വിട്ടല്‍ ഷേണായി പറഞ്ഞു.
4 മിനിറ്റോളമാണ് സിജു ഫോണിൽ കുടുംബാംഗങ്ങളോട് സംസാരിച്ചത്. ജീവനക്കാർക്ക് വീട്ടുകാരുമായി സംസാരിക്കാൻ അവസരം ലഭിക്കുമെന്ന് കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് സിജുവിന്റെ ഫോൺ കോൾ വീട്ടുകാർക്ക് ലഭിച്ചത്. താനും കൂടെയുള്ളവരും സുരക്ഷിതരാണെന്ന് സിജു കുടുംബത്തെ അറിയിച്ചു.
എണ്ണക്കപ്പലിലെ ചീഫ് എഞ്ചിനീയറാണ് സിജു. സ്റ്റെനാ ഇംപാറോ കപ്പലിൽ നാല് മലയാളി ജീവനക്കാരാണ് ഉള്ളത്. കപ്പലിന്റെ ക്യാപ്റ്റൻ മലയാളിയായ പി ജി സുനിൽകുമാറാണ്. കളമശ്ശേരി സ്വദേശി ഡിജോ, കണ്ണുര്‍ സ്വദേശി പ്രജിത്ത് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here