കാസര്‍ഗോഡ് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. മംഗലൂരു ബസ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. അതേ സമയം കുട്ടിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട പണം ബന്ധുക്കള്‍ കൈമാറിയെന്നാണ് സൂചന. സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ 7.30ഓടെയാണ് കുട്ടി മംഗലാപുരം ബസ്റ്റാന്‍ഡിലേക്ക് എത്തിയത്. മംഗലാപുരം ബസ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച കുട്ടി, സമീപമുള്ള ഹോട്ടലുടമയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ വിവരമറിയിക്കുകയും മംഗലാപുരത്തേക്ക് പുറപ്പെടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആറരലക്ഷം ദര്‍ഹം മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദ സന്ദേശങ്ങള്‍ കുട്ടിയുടെ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസര്‍ഗോഡ് മഞ്ചേശ്വരം കാളിയൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഹാരിസിനെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരിയോടൊപ്പം സ്‌കൂളില്‍ പോകുന്ന വഴിയില്‍ വച്ചാണ് കറുത്ത നിറമുള്ള കാറില്‍ എത്തിയ നാലംഗ സംഘം ഹാരിസിനെ തട്ടിക്കൊണ്ട് പോയത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here