സർഫറാസിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഷൊഐബ് അക്തർ

പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹ്മദിനെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്ന് മുൻ പേസ് ബൗളർ ഷൊഐബ് അക്തർ. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മാത്രം സർഫറാസിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും അക്തർ പറഞ്ഞു. സർഫറാസിനു പകരം യുവതാരങ്ങൾ ആരെങ്കിലും ടീമിനെ നയിക്കണമെന്നും അക്തർ അഭിപ്രായപ്പെട്ടു.
“ഹാരിസ് സൊഹൈൽ ടീമിനെ നയിക്കാൻ കഴിവുള്ളയാളാണ്. ഏകദിനത്തിലും ടി-20യിലും സൊഹൈലും ടെസ്റ്റിൽ ബാബർ അസവും ടീമിനെ നയിക്കണം.”- തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അക്തർ പറയുന്നു.
ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ പുറത്തായതിനു ശേഷം സർഫറാസ് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. നായക സ്ഥാനത്തു നിന്ന് സർഫറാസിനെ നീക്കണമെന്ന് ആരധകരും ആവശ്യപ്പെട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here