Advertisement

ഡ്രിബ്ലിംഗിലൂടെ ഹ്യൂമിനെപ്പോലും അമ്പരപ്പിച്ച ‘കൊച്ചു’ മെസ്സി ഇവനാണ്; വീഡിയോ

July 25, 2019
1 minute Read

പറമ്പിലെ ചെളി വെള്ളത്തില്‍ തകര്‍പ്പന്‍ ഡ്രിബ്ലിംഗ് കാഴ്ച വെച്ച ഒരു മിടുക്കനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം ഇയാന്‍ ഹ്യൂം, ഡച്ച്- സ്പാനിഷ് ഫുട്‌ബോള്‍ താരമായ ഹാന്‍സ് മള്‍ഡറും ഉള്‍പ്പെടെയുള്ളവര്‍ ഈ കളി കണ്ട് അത്ഭുതപ്പെട്ടു. ഒപ്പം താരത്തെ വിട്ടുകളയരുത് എന്നൊരു അഭിപ്രായം ഹ്യൂം പങ്കിടുകയും ചെയ്തു.

കാസര്‍കോട് ജില്ലയിലെ പരപ്പ അടൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ മഹ്‌റൂഫാണ് ആ കൊച്ചു മെസ്സി. സമൂഹ മാധ്യമങ്ങളില്‍ 13കാരനായ മഹ്‌റൂഫിന്റെ ഡ്രിബ്ലിങ് വൈറലായപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പായ മഞ്ഞപ്പടയും അത് ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്റിലായിരുന്നു ഹ്യൂമിന്റെ കമന്റ്.

കർണാടക അതിർത്തിക്കടുത്താണ് മഹ്റൂഫിന്റെ വീട്. പിതാവ് ഡിപി മു​ഹമ്മദ് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സപ്ലയറായി ജോലി ചെയ്യുകയാണ്. മഹ്റൂഫിന്റെ സുഹൃത്തുക്കൾ ചേർന്ന് അവന്റെ പേരിൽ ഒരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റയിൽ മഹ്റൂഫിന് ഒരു ഫാൻ പേജും വന്നു കഴിഞ്ഞു.

ഒറ്റ ദിവസം കൊണ്ടുതന്നെ തന്റെ മകന്റെ ഫുട്ബോൾ മികവ് ലോകത്തിന്റെ ശ്രദ്ധയിലെത്തിയതിൽ ഈ പിതാവ് അതിയായി സന്തോഷിക്കുന്നുണ്ട്. പരപ്പ ക്ലാസിക്ക് എന്ന ക്ലബിനായി മകൻ കളിക്കാനിറങ്ങുന്നുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. മിസ്രിയയാണ് മഹ്റൂഫിന്റെ മാതാവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top