മോദി ഭരണം സമാനതകള്‍ ഇല്ലാത്ത നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചതായി ബിജെപി

ഭരണ മികവിന്റെ കാര്യത്തില്‍ അന്‍പത് ദിവസത്തെ മോദി ഭരണം സമാനതകള്‍ ഇല്ലാത്ത നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചതായി ബിജെപി. രാഷ്ട്രവും ജനങ്ങളുംആത്മവിശ്വാസത്തോടെ വികസനവും നീതിയും അനുഭവിക്കുന്ന രാജ്യമായി മോദി ഭരണത്തില്‍ ഇന്ത്യ മാറിക്കഴിഞ്ഞതായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ധ അവകാശപ്പെട്ടു. ഡല്‍ഹിയില്‍ മോദിസര്‍ക്കാരിന്റെ അന്‍പത് ദിന റിപ്പോര്‍ട്ട് കാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി അന്‍പതാം ദിവസം റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധികരിക്കാന്‍ സാധിച്ചത് തന്നെ മോദി സര്‍ക്കാരിന്റെ നേട്ടമാണെന്ന് ബിജെപി കേന്ദ്ര നേത്യത്വം അവകാശപ്പെട്ടു. വികസനം മറ്റെല്ലാ വിഷയത്തിനും ഉപരിയായ അജണ്ടയാമെന്നും സാമാന്യ നീതി എല്ലാവര്‍ക്കും അവകാശപ്പെട്ട ജീവിത വ്യവസ്ഥയായി രാജ്യത്ത് അംഗികരിക്കപ്പെട്ട് കഴിഞ്ഞു.
2022 ല്‍ 1.95 കോടി വീടുകള്‍ ഭവന രഹിതര്‍ക്ക് പണിയാന്‍ കൈക്കൊണ്ട തീരുമാനമാണ് 50 ദിവസത്തെ എറ്റവും സുപ്രധാനം എന്നാണ് റിപ്പോര്‍ട്ട് കാര്‍ഡിന്റെ അവകാശവാദം. എല്ലാ വര്‍ക്കും ശുദ്ധജലവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ കൈകൊണ്ട തീരുമാനം ലോകത്തിന് തന്നെ മാത്യകയായി. വികസന മുരടിപ്പ് സൃഷ്ടിച്ചവര്‍ രാജ്യത്ത് ഉണ്ടാക്കിയ പ്രതികുല അന്തരീക്ഷമാണ് ഇതോടെ മാറുന്നത്. ബിജെപി വികസന പദ്ധതികളുടെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ വിപുലമായ ഇടപെടല്‍ നടത്തും എന്നും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here