കർണാടകയിൽ ഇനി ബിജെപി ഭരണം; ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കർണാടകയിൽ ഇനി ബിജെപി സർക്കാർ. ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം തവണയാണ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയാകുന്നത്. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് കോൺഗ്രസും ജെഡിഎസും ബഹിഷ്‌കരിച്ചു.
മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം. യെഡിയൂരപ്പ മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്തുള്ളൂ. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും. എന്നാൽ സർക്കാർ രൂപീകരിച്ചാലും സഭയിൽ വിശ്വാസം തെളിയിക്കുകയാണ് ബിജെപിക്ക് മുന്നിൽ നിർണായകമായിട്ടുള്ളത്.
വെള്ളിയാഴ്ച രാവിലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച യെദ്യൂരപ്പ വൈകുന്നേരത്തോടെ അധികാരമേൽക്കുകയായിരുന്നു. തിങ്കളാഴ്ച സഭയിൽ വിശ്വാസവോട്ട് തേടിയ ശേഷം മാത്രമേ മന്ത്രിസഭാ രൂപീകരണം ഉണ്ടാകുകയുള്ളൂ. ബിജെപിക്ക് നിലവിൽ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here