ബദിയടുക്കയില്‍ പനി ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവം; ബാക്ടീരിയ മൂലമെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് ബദിയടുക്കയില്‍ പനി ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശങ്കയകലുന്നു. രോഗം ബാക്ടീരിയ മൂലമെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് മെലിഡിയോസിസ് എന്ന രോഗമെന്ന് മണിപ്പാലിലെ റിപ്പോര്‍ട്ട്.
അതേ സമയം കാസര്‍ഗോഡ് ബദിയടുക്കയില്‍ സഹോദരങ്ങള്‍ മരിച്ചത് അജ്ഞാത പനിമൂലമെന്ന ആശങ്കയകലുകയാണ്. വൈറസിന്റെ സാന്നിധ്യമില്ലെന്നും ബാക്ടീരിയ മൂലമാണ് പനി ബാധിച്ചതെന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെലിഡിയോസിസ് എന്ന രോഗമാണ് കുട്ടികള്‍ക്കുണ്ടായത്. രോഗം സ്ഥിരീകരിക്കാനായതോടെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ.മനോജ് പറഞ്ഞു.
മണിപ്പാലിലെ റിപ്പോര്‍ട്ടില്‍ ആശങ്കയ്ക്ക് വകയില്ലെങ്കിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് കൂടി വന്നാല്‍ മാത്രമേ അന്തിമ സ്ഥിരീകരണമുണ്ടാകൂ. റിപ്പോര്‍ട്ടില്‍ മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണെന്നും ഡെപ്യൂട്ടി ഡിഎംഒപറഞ്ഞു.
രണ്ട് ദിവസത്തിനകം പൂനെയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കും. ചെളിയില്‍ നിന്നോ വെള്ളത്തില്‍ നിന്നോ പകരുന്ന രോഗമാണ് മെലിഡിയോസിസ്.ഇതിനു മുമ്പും ഈ രോഗം മറ്റു പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പനി ബാധിതയായിരുന്ന കുട്ടികളുടെ അമ്മയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നാണ് പരിയാരത്തു നിന്നും ലഭിക്കുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here