Advertisement

ടോട്ടനത്തിനെ തോൽപിച്ച് തുടർച്ചയായ നാലാം ജയം; പ്രീ സീസണിൽ മാഞ്ചസ്റ്റർ കുതിപ്പ് തുടരുന്നു

July 26, 2019
1 minute Read

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസണിലെ വിജയക്കുതിപ്പ് തുടരുന്നു. പ്രീ സീസൺ പോരട്ടങ്ങളിലെ തുടർച്ചയായ നാലാം വിജയമാണ് കഴിഞ്ഞ ദിവസം യുണൈറ്റഡ് സ്വന്തമാക്കിയത്. ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനെതിരെ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലായിരുന്നു യുണൈറ്റഡിൻ്റെ വിജയം.

ചൈനയിലെ ഷാങ്ഹായിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ടോട്ടനത്തെ യുണൈറ്റഡ് തകർത്തത്. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ആന്റണി മാർഷ്യലിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. പിന്നീട് രണ്ടാം പകുതിയിൽ ബ്രസീലിയൻ താരം ലൂക്കാസ് മൗറിയിലൂടെ ടോട്ടനം ഒപ്പമെത്തി. എന്നാൽ മത്സരത്തിന്റെ 80-ാം മിനിറ്റിൽ 18കാരൻ എയ്ഞ്ചൽ ​ഗോമസിലൂടെ യുണൈറ്റഡ് ലീഡും വിജയവും സ്വന്തമാക്കുകയായിരുന്നു.

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്റർ മിലാനെയായിരുന്നു യുണൈറ്റഡ് വീഴ്ത്തിയത്. അതിനുമുമ്പ് നടന്ന രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയൻ ക്ലബ് പെർത്ത് ​ഗ്ലോറിയേയും ഇം​ഗ്ലീഷ് ക്ലബ് ലീഡ്സിനേയും യുണൈറ്റഡ് തോൽപ്പിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top