മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക്ക് ഹസൺ ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ സമർപ്പിച്ചു

മുൻ ന്യൂസിലൻഡ് ദേശീയ ടീം പരിശീലകനും, നിലവിൽ ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ കോച്ചുമായ മൈക്ക് ഹെസൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാൻ അപേക്ഷ സമർപ്പിക്കുമെന്ന് സൂചന. ന്യൂസിലൻ്റ് ടീമിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന ഹെസൺ രവി ശാസ്ത്രിക്ക് കടുത്ത വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.
6 വർഷത്തോളമാണ് ഹെസൺ കിവീസിനെ പരിശീലിപ്പിച്ചത്. കഴിഞ്ഞ ലോകകപ്പ് ഫൈനൽ വരെ ടീമിനെ എത്തിച്ച അദ്ദേഹം 2018ലാണ് പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങിയത്. തുടർന്ന് ഐപിഎൽടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായി ഹെസൺ കോച്ചിംഗ് രംഗത്തേക്ക് മടങ്ങിയെത്തി.
ന്യൂസിലൻഡിനെ ആരെയും ഭയക്കാതെ കളിക്കാൻ പ്രാപ്തമാക്കിയ ഹെസൺ അഗ്രസീവ് ടാക്ടിക്സിലൂടെ ശ്രദ്ധേയനായ പരിശീലകനാണ്. നായകന്മാരായ ബ്രെണ്ടൻ മക്കല്ലത്തിനും, കെയിൻ വില്ല്യംസണും എല്ലാവിധ സ്വാതന്ത്ര്യവും നൽകിക്കൊണ്ടായിരുന്നു ഹെസൺ ന്യൂസിലൻഡ് ടീമിനെ മുന്നോട്ട് കൊണ്ട് പോയത്. ഫിയർലസ് ക്രിക്കറ്റിൻ്റെ വക്താവായ ഹെസൺ പരിശീലകനാവുന്നത് ഇന്ത്യൻ ക്രിക്കറ്റിനും ഗുണകരമാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here