Advertisement

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പ് ചിങ്ങം ഒന്നിന്

July 26, 2019
0 minutes Read

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. തുലാം ഒന്നിന് നടത്താനിരുന്ന നറുക്കെടുപ്പ് നേരത്തെയാക്കണമെന്ന സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കണക്കിലെടുത്താണ് ദേവസ്വം ബെഞ്ച് അനുമതി നല്‍കിയത്.

തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ക്ക് തുലാം ഒന്നു മുതല്‍ ഒരു മാസത്തേക്ക് പൂജാ വിധികളില്‍ പരിശീലനം നല്‍കും. നിലവിലെ മേല്‍ശാന്തിമാരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇക്കാര്യത്തില്‍ ശബരിമല തന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top