മുംബൈയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങിയ നിലയിൽ; വ്യാപക ഗതാഗതക്കുരുക്ക്

മുംബൈയിൽ കനത്ത മഴ. രണ്ട് ദിവസമായി നിർത്താതെ തുടരുന്ന മഴയിൽ മുംബൈ നഗരം വെള്ളത്തിനടിയിലായി. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. പലയിടങ്ങളിലും വ്യാപക ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. പതിനൊന്നോളം വിമാനങ്ങളാണ് റദ്ദാക്കിയത്. പത്തോളം വിമാനങ്ങൾ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. സർവീസ് നടത്തുന്ന വിമാനങ്ങൾ 30 മിനിട്ടോളം വൈകിയാണ് പുറപ്പെടുന്നത്.
വെസ്‌റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ കടുത്ത ഗതാഗതകുരുക്കാണ്. ഇത് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവുമാണ് കൂടുതൽ ദുഷ്‌കരമാക്കുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, വൈസ്‌റ്റേൺ എക്‌സ്പ്രസ് ഹൈവേ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here