കോസ്റ്റയ്ക്ക് നാലു ഗോളുകളും റെഡ് കാർഡും; റയലിനെ കശാപ്പ് ചെയ്ത് അത്ലറ്റിക്കോ മാഡ്രിഡ്

പ്രീസീസൺ മത്സരത്തിൽ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡാണ് റയൽ മാഡ്രിഡിനെ കശാപ്പു ചെയ്തത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു സിമിയോണിയുടെ ടീമിന്റെ വിജയം. സംഭവ ബഹുലമായ മത്സരത്തിൽ നാലു ഗോളുകളും ചുവപ്പ് കാർഡുമായി ഡിയേഗോ കോസ്റ്റയാണ് അത്ലറ്റിക്കോ മാഡ്രിഡിൻ്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
ആദ്യ പകുതിയിൽ തന്നെ കോസ്റ്റ ഹാട്രിക്ക് തികച്ചു. 1, 28, 45 മിനുട്ടുകളിലെ ഗോളുകളിലൂടെ ആയിരുന്നു കോസ്റ്റയുടെ ഹാട്രിക്ക്. പിന്നാലെ രണ്ടാം പകുതിയിലെ 51ആം മിനിട്ടിൽ കോസ്റ്റ നാലാം ഗോൾ നേടി.
കളിയുടെ 65ആം മിനുട്ടിൽ റയൽ താരം കാർവഹാൽ നടത്തിയ ഒരു ഫൗൾ ചോദ്യം ചെയ്ത് സംഘർഷം ഉണ്ടാക്കിയതിനാണ് കോസ്റ്റയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയത്. കോസ്റ്റയ്ക്കൊപ്പം കാർവഹാലിനും ചുവപ്പ് ലഭിച്ചതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി.
ജാവോ ഫെലിക്സ്, വിറ്റോളോ, കൊറേയ എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ മറ്റു സ്കോറേഴ്സ്. റയൽ മാഡ്രിഡിനായി ബെൻസീമ, നാചോ, കരേര എന്നിവരാണ് ഗോളുകൾ നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here