വയനാട്ടുകാരുടെ ബന്ദിപ്പൂർ വനമേഖല വഴിയുള്ള രാത്രിയാത്രകൾക്ക് നിരോധനം വന്നിട്ട് ഇന്നേക്ക് പത്താണ്ട്

വയനാട്ടുകാരുടെ ബന്ദിപ്പൂർ വനമേഖലവഴിയുളള രാത്രിയാത്രകൾക്ക് നിരോധനം വന്നിട്ട് ഇന്നേക്ക് പത്താണ്ട് പൂർത്തിയാകുന്നു. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെ നിരോധനം നീക്കാൻ കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മറുവാദമുയർത്തി പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്.
2009 ജൂലൈ 29നാണ് ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ൽ രാത്രിയാത്ര നിരോധനം നിലവിൽ വന്നത്. നിരോധനം നീക്കാൻ പലവിധ പ്രക്ഷോഭങ്ങൾ പിന്നീടങ്ങോട്ട് നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിൽ വയനാട്ടുകാർക്ക് അനുകൂലമായി ജനപ്രതിനിധികൾ നിലപാടെടുക്കുന്നില്ലെന്നാണ് ആക്ഷൻ കമ്മറ്റിയുടെ ആരോപണം.
നിലവിൽ സംസ്ഥാന സർക്കാർ നിർദേശിച്ച മേൽപ്പാല പദ്ധതിയും തുക സംബന്ധിച്ച് കേന്ദ്രസർക്കാരിനുണ്ടായ തെറ്റിദ്ധാരണമൂലം ഇല്ലാതായേക്കുമെന്ന സാഹചര്യമാണ്. വയനാടിന്റെ പൊതുവികസനത്തെ പിന്നോട്ടടിച്ച രാത്രിയാത്രാ നിരോധനം നീക്കാൻ രാഷ്ട്രീയം മറന്നുളള കൂട്ടായ നീക്കം വേണമെന്നും എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി ആവശ്യപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here