വാളയാർ മോട്ടോർ വാഹന ചെക്‌പോസ്റ്റിൽ വിജിലൻസ് റെയ്ഡ്; രണ്ടു ലക്ഷം രൂപ പിടികൂടി

പാലക്കാട് വാളയാർ മോട്ടോർ വാഹന ചെക്‌പോസ്റ്റിൽ വിജിലൻസ് റെയ്ഡിൽ രണ്ടു ലക്ഷം രൂപ പിടികൂടി. ഇടനിലക്കാരൻ വഴി പിരിച്ചെടുത്ത തുകയാണ് മിന്നൽ പരിശോധനയിൽ പിടികൂടിയത്.
ചെക്‌പോസ്‌റിലൂടെ സർക്കാരിന് പിരിഞ്ഞുകിട്ടേണ്ട വരുമാനത്തിൽ 36,530 രൂപ കുറവും കണ്ടെത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇടനിലക്കാർ വഴി വാളയാറിൽ പണപ്പിരിവ് കൂടുന്നു എന്ന സൂചനയെ തുടർന്നായിരുന്നു റെയ്ഡ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു മോട്ടോർ വാഹന ഇൻസ്‌പെക്ടർ, നാല് അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here