സൗദി അറേബ്യയില്‍ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്

സൗദി അറേബ്യയില്‍ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് രാജാവിന്റെ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കള്‍ പണം മടക്കി അടക്കുന്നതില്‍ വീഴ്ച വരുത്തുന്ന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കാറുകളും വിലപിടിപ്പുളള ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും തവണ വ്യവസ്ഥയില്‍ വാങ്ങി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നത് ചിലര്‍ പതിവാക്കിയിട്ടുണ്ട്. ചെറിയ സംഖ്യ അഡ്വാന്‍സ് നല്‍കി ഉല്‍പ്പന്നം വാങ്ങുകയും റെഡി കാഷിന് വില്‍ക്കുകയും ചെയ്യും. ജിദ്ദയില്‍ മാത്രം ഇത്തരം കേസുകളില്‍ തൊണ്ണൂറിലധികം വനിതകള്‍ ഇന്‍സ്റ്റാള്‍മെന്റ് അടക്കാത്തതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. സ്വദേശികളും വിദേശികളുമായ വനിതകളാണ് ശിക്ഷ അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ തടവിലാക്കുകയോ അവരുടെ സര്‍ക്കാള്‍ സേവനങ്ങള്‍ മരവിപ്പിക്കുകയോചെയ്യും. തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കുന്നതിന് ചെക്ക് ഉള്‍പ്പെടെയുളള രേഖകള്‍ ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും സമര്‍പ്പിക്കണം. എന്നാല്‍ ഇത്തരം രേഖകളില്‍ കൃത്രിമം കാണിച്ചതിനാണ് സ്ത്രീകള്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റതായും കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here