Advertisement

കൊലക്കേസ് പ്രതി കണ്ണൂർ സിറ്റിയിൽ വെട്ടേറ്റു മരിച്ചു

July 29, 2019
0 minutes Read

എസ് ഡി പി ഐ ക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതി കണ്ണൂർ സിറ്റിയിൽ വെട്ടേറ്റു മരിച്ചു. ആദികടലായി സ്വദേശി കട്ട റൗഫ് (26) ആണ് കൊല്ലപ്പെട്ടത്.
2016 ൽ എസ് ഡി പി ഐ പ്രവർത്തകൻ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്.  ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് റൗഫ് വെട്ടേറ്റ് മരിച്ചത്.

കഞ്ചാവ്, മയക്ക് മരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കട്ട റൗഫ്. അക്രമികൾക്കായി തിരച്ചിൽ തുടങ്ങിയതായി പോലീസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top