Advertisement

വ്യക്തമായ ഭൂരിപക്ഷത്തോടെ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസായി

July 30, 2019
0 minutes Read

മുത്തലാഖ് നിരോധന ബില്‍ രാജ്യ സഭയില്‍ പാസായി. 86 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ പാസായതോടെ മുത്തലാഖ് ചൊല്ലിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഇതിനു പുറമേ മുത്തലാഖ് ചൊല്ലുന്നത് മൂന്നു വര്‍ഷത്തെ തടവും പിഴയും ലഭിക്കുന്ന കുറ്റവുമാണ്. ബില്‍ അവതരണത്തിനിടെ പ്രതിഷേധിച്ച് ജെഡിയു, അണ്ണാ ഡിഎംകെ എന്നീ കക്ഷികള്‍ സഭ വിട്ടു. രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ ബില്‍ നിയമമാകും.

എന്നാല്‍ 21ഓളം എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാത മാറി നിന്നു. എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍, പ്രഭൂല്‍ പട്ടേല്‍ എന്നിവര്‍ മുഖ്യമായും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
ബിഎസ്പിയുടെയും അംഗങ്ങള്‍ ബില്ലിനെ പ്രതിഷേധിച്ച് സഭയില്‍ നിന്ന്
ഇറങ്ങി പോകുകയുണ്ടായി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇന്ന് വിപ്പ് നല്‍കിയിരുന്നില്ല.

അതേ സമയം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ സഭയില്‍ ബില്ല് പാസാക്കിയത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളുകയായിരുന്നു. മാത്രമല്ല, മുത്തലാഖ് ചൊല്ലുന്ന പുരുഷനെ ക്രിമിനല്‍ കുറ്റത്തിന്‍രെ പരിധിയില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം എന്നുള്ള ബില്ലിലെ പരാമര്‍ശം പുനപരിശോധിക്കണമെന്നുള്ള കോണ്‍ഗ്രസിന്റെ ആവശ്യവും തള്ളുകയായിരുന്നു. ബില്ല് പാസാക്കിയത് സര്‍ക്കാറിനെ സംബന്ദിച്ച് ത്ര വിജയമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top