ദേശീയപാത ഭൂമി ഏറ്റെടുക്കല്‍; തുകയുടെ നാലില്‍ ഒന്ന് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ദേശീയ പാതയുടെ ഭൂമി ഏറ്റെടുക്കുന്നതിന്റെ തുകയുടെ നാലില്‍ ഒന്ന് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വി ജയന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി മായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ടിയാലിന്റെ പങ്കാളിയാക്കണമെന്ന ആവിശ്യവുമായി അദാനിയെ കാണാന്‍ എം പി ശരി തരൂരിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.
ദേശീയ പാതയുമായി ബന്ധപ്പെട്ട് നില നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ നിതിന്‍ ഗഡ്ക്കരിയുമായുള്ള ചര്‍ച്ചയില്‍ പരിഹരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 45 മീറ്റര്‍ വീതിയില്‍ ദേശീയ പാത വികസനം ഉടന്‍ ആരംഭിക്കും.തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ടിയാലിന്റെ പങ്കാളിയാക്കണമെന്ന് ആവിശ്യ മായി ആദാനിയെ കാണാന്‍ എം പി ശരി തരൂരിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും കണ്ടിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷിപ്പിന്‍ മന്ത്രി മന്‍സൂഖ് മാഡ്യവയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ജല പാത കോവളം മുതല്‍ ബേക്കല്‍ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടു. കാനത്തിനെതിരായ പോസ്റ്റര്‍ സമൂഹത്തിന് മുന്നില്‍ തരം താഴ്ത്താന്‍ ലക്ഷ്യമിട്ടതു കൊണ്ടാണ് നടപടി എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here