സര്‍വീസില്‍ തിരിച്ചെടുക്കണം; ചീഫ് സെക്രട്ടറിക്ക് ജേക്കബ് തോമസ് കത്ത് നല്‍കി

സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തുനല്‍കി. ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനുമാണ് കത്തുനല്‍കിയത്. അതിനിടെ, ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. കനത്ത തിരിച്ചടി മറികടക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ജേക്കബ് തോമസിന്റെ കത്ത്. ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് അദ്ദേഹം സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
അതേസമയം, ട്രിബ്യൂണല്‍ ഉത്തരവ് ഉടന്‍ നടപ്പാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ നിയമോപദേശം തേടും. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് തുടര്‍ച്ചയായി സസ്പെന്‍ഷന്‍ നേരിട്ടത്. സസ്പെന്‍ഷനില്‍ ഉള്ളപ്പോള്‍ തന്നെ ജോലിയില്‍ നിന്നു വിരമിക്കാന്‍ അദ്ദേഹം അപേക്ഷനല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനമുണ്ടായില്ല. തിരികെ സര്‍വീസിലേക്കില്ലെന്നും സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുമെന്നുമുള്ള സൂചനയും ജേക്കബ് തോമസ് നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here