കാലാവസ്ഥാ വ്യതിയാനം തടയാൻ പന്ത്രണ്ട് മണിക്കൂറിൽ 35.3 കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് എത്യോപിയ

കാലാവസ്ഥാ വ്യതിയാനം തടയാൻ പന്ത്രണ്ട് മണിക്കൂറിൽ 35.3 കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് എത്യോപിയ. ഇതിലൂടെ ലോക റെക്കോർഡ് നേടിയിരിക്കുകയാണ് എത്യോപിയ. ജൂലൈ 29നാണ് ലോകത്തിന് മാതൃകയായിക്കൊണ്ട് എത്യോപിയ ഈ വേറിട്ട പ്രവർത്തിക്ക് തുടക്കം കുറിക്കുന്നത്.
പ്രധാനമന്ത്രി അബി അഹ്മദിന്റെ നേതൃത്വത്തിൽ ‘ഗ്രീൻ ലെഗസി’ എന്ന വനവത്ക്കരണ പരിപാടിയുട ഭാഗമായാണ് ഇത്രയധികം മരങ്ങൾ എത്യോപിയയിൽ വെച്ചുപിടിപ്പിച്ചത്. ലക്ഷണക്കണക്കിന് പേരാണ് ഈ ഉദ്യമത്തിൽ പങ്കെടുക്കാൻ എത്തിയത്. ആദ്യ ആറ് മണിക്കൂറിനുള്ളിൽ തന്നെ 150 മില്യണിന് മുകളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനായി.
#GreenLegacy in Wolayta Soddo#አረንጓዴአሻራ በወላይታ ሶዶ#PMOEthiopia pic.twitter.com/qnl9sj547j
— Office of the Prime Minister – Ethiopia (@PMEthiopia) July 29, 2019
മെയ് -ഒക്ടോബർ കാലയളവിൽ 4 ബില്യൺ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതാണ് ഗ്രീൻ ലെഗസിയുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here