തൈകള്‍ നട്ട് റെക്കോഡ് നേടാനൊരുങ്ങി എത്യോപ്യ

തൈകള്‍ നട്ട് റെക്കോഡ് നേടാനൊരുങ്ങി എത്യോപ്യ. രാജ്യവ്യാപകമായി ദിവസം തോറും 200 മില്യണ്‍ തൈകള്‍ നടാനാണ് എത്യോപ്യന്‍ സര്‍ക്കാരിന്റെ തീരുമാനം. രാജ്യമാകെ പച്ചപ്പ് നിറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി അബീ അഹമ്മദ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും വനനശീകരണം മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്യോപ്യന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. ഉത്ഘാടന ദിവസം 220 മില്യണ്‍ തൈകള്‍ നട്ടതായി എത്യോപ്യന്‍ അധികൃതര്‍ അവകാശപ്പെട്ടു. രാജ്യത്താകമാനം മരത്തെകള്‍ നടാനായി സര്‍ക്കാര്‍ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ദിവസവും എത്ര തൈകള്‍ നട്ടു എന്ന് എണ്ണിത്തിട്ടപ്പെടുത്താനും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അബീ അഹമ്മദിന്റെ ഓഫീസ് അറിയിച്ചു. ആകെ 4 ബില്യണ്‍ തൈകള്‍ നടുക എന്നതാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവുമധികം തൈകള്‍ നട്ടു എന്ന റെക്കോര്‍ഡ് സൃഷ്ടിക്കാനും എത്യോപ്യ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു. പദ്ധതിക്ക് രാജ്യത്തിനുള്ളിലും സോഷ്യല്‍ മീഡിയയിലും വലിയ പ്രചാരമാണ് ലഭിക്കുന്നത്. അതേസമയം അബീ അഹമ്മദ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികളെ മറച്ചുവെക്കാനാണ് ഇത്തരമൊരു പദ്ധതിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here