ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് മലയാളി യുവാവ് മുഹമ്മദ് മുഹ്‌സിന്‍ കൊല്ലപ്പെട്ടത്. മുഹ്‌സിന്‍ കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് അഫ്ഗാനിസ്താന്‍ നമ്പരില്‍ നിന്നും വാട്ട്‌സാപ്പ് സന്ദേശമാണ് ലഭിച്ചത്. 10 ദിവസം മുന്‍പ് മരിച്ചെന്നാണ് മലയാളത്തില്‍ ലഭിച്ച സന്ദേശത്തിലെ ഉള്ളടക്കം. മരണകാര്യം പൊലീസില്‍ അറിയിക്കരുതെന്നും സന്ദേശത്തിലുണ്ട്.
2017 ഒക്ടോബറിലാണ് മുഹ്‌സിന്‍ ഐഎസില്‍ ചേര്‍ന്നത്. ഇന്ത്യയിലെ നിരവധി യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത ഇയാള്‍ക്ക് പാകിസ്ഥാനില്‍ നിന്നും തീവ്രവാദ പരിശീലനം ലഭിച്ചിട്ടുണ്ട്. ഖൊറാസാന്‍ പ്രവിശ്യയിലെ കമാന്‍ഡര്‍ ഹുസൈഫ അല്‍ ബാക്കിസ്ഥാനിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here