നിര്‍വ്വാണ: ദി ബ്ലാക്ക് ഹോളിന് മികച്ച ഷോര്‍ട്ട് ഫിലിമിനും ക്യാമറാമാനുമുള്ള അവാര്‍ഡ്

കോഴിക്കോട് ആസ്ഥാനമായുള്ള ഫ്രെയിംസ് 24 ഫിലിം സൊസൈറ്റിയുടെ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് നിര്‍വ്വാണ: ദി ബ്ലാക്ക് ഹോളിന് ലഭിച്ചു. മികച്ച ക്യാമാറാമാനുള്ള അവാര്‍ഡും ഈ ഷോര്‍ട്ട് ഫിലിം നേടി. ഷാമസൂദ് പി.പി.യാണ് മികച്ച ക്യാമറാമാന്‍. രജ്ഞിത്തും ഷൈൻ വക്കവും ചേര്‍ന്ന് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ എം.എസ്.സനില്‍കുമാറാണ്.
പ്രകൃതിയുടെ ആത്മാവ് തേടുന്ന ഒരു പെണ്‍കുട്ടിയുടെ തിരിച്ചറിവുകളാണ് നിര്‍വ്വാണ: ദി ബ്ലാക്ക് ഹോള്‍. മരണാനന്തര ജീവിതത്തിന്റെ നിഗൂഢ രഹസ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ സ്വത്വം നഷ്ടപ്പെട്ട അവസ്ഥയിലെത്തുന്ന ദയ എന്ന പെണ്‍കുട്ടി ഒരു ഗുരുവിനെ കണ്ടെത്തുന്നു.
പ്രപഞ്ചരഹസ്യങ്ങളുടെ കലവറയായ ബ്ലാക്ക് ഹോളിനെ കുറിച്ചും ആത്മാവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ദയ അറിവുകള്‍ നേടുന്നിടത്തു നിന്നും ചിത്രം വഴിതിരിഞ്ഞുപോവുകയാണ്. ഒടുവില്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് അറിയാന്‍ മരണം സ്വീകരിക്കണമെന്ന ഉള്‍ക്കാഴ്ച ദയയെ മുന്നോട്ട് നയിക്കുന്നു.
15 മിനിട്ടാണ് ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം.സജി സലിം എഡിറ്റ് ചെയ്ത ഷോർട്ട് ഫിലിമിന്റെ ചീഫ് അസോസിയേറ്റ് ശിവദാസ് കൃഷ്ണ ആണ്. സൗണ്ട് ഡിസൈൻ പ്രഭാത് ഹരിപ്പാട്. രാജ് മാര്‍ത്താണ്ഡമാണ് സൗണ്ട് എഫക്ട്സ്. ഓഗസ്റ്റ് 2ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here