മാലിക്കിനു പിന്നാലെ ഇന്ത്യയുടെ ‘അളിയനാവാൻ’ ഹസൻ അലി; ഉടൻ വെളിപ്പെടുത്തുമെന്ന് താരം

പാക്ക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കിനു പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി പാക്ക് പേസർ ഹസൻ അലി. വധു ആരാണെന്നോ കല്യാണം എപ്പോഴാണെന്നോ ഹസൻ അറിയിച്ചില്ലെങ്കിലും ഉടൻ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് താരം അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ഹസൻ അലിയുടെ പ്രതികരണം.
‘എൻ്റെ കല്യാണം തീരുമാനിക്കപ്പെട്ടില്ലെന്നാണ് എനിക്ക് അറിയിക്കാനുള്ളത്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ഇനിയും കണ്ടിട്ടില്ല. അവർ കൂടിയാലോചിച്ച് ഇക്കാര്യം തീരുമാനിക്കേണ്ടതുണ്ട്. ഉടൻ തന്നെ വെളിപ്പെടുത്തൽ ഉണ്ടാവും’- ഹസൻ അലി ട്വിറ്ററിൽ കുറിച്ചു.
ഹരിയാനക്കാരി ഷാമിയ അർസൂ എന്ന യുവതിയെയാണ് ഹസൻ അലി വിവാഹം കഴിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഓഗസ്റ്റ് 20നു ദുബായിൽ വെച്ച് നിക്കാഹ് നടക്കുമെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു പ്രൈവറ്റ് വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഷാമിയ മാതാപിതാക്കളോടൊപ്പം ദുബായിലാണ് താമസിക്കുന്നതെന്നും ദുബായിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here