പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണം; 32 പര്‍ കൊല്ലപ്പെട്ടു; 17 ലേറെ പേര്‍ക്ക് പരുക്ക്

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 32 പര്‍ കൊല്ലപ്പെടുകയും 17 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹെറാത്ത് – കാണ്ഡഹാര്‍ ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
റോഡരികില്‍ സ്ഥാപിച്ച കുഴിബോംബില്‍ തട്ടി ബസ് പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാവരും ബസിലെ യാത്രക്കാരാണ്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നും ഫറ പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് മുഹിബുള്ള മുഹിബ് അറിയിച്ചു. സൈനിക വാഹനങ്ങളെ ലക്ഷ്യമിട്ട് താലിബാനാണ് ബോംബ് സ്ഥാപിച്ചതെന്നാണ് സൂചന. എന്നാല്‍ ഇതുവരെയും ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടില്ല.
18 വര്‍ഷമായി തുടരുന്ന അഫ്ഗാന്‍ യുദ്ധമവസാനിപ്പിക്കാനായി അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്തുണ്ടായ വിവിധ ആക്രമണങ്ങളില്‍ 1,248 സാധാരണ പൌരന്മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here