ഏഴു വയസുകാരന്റെ വായില്‍ നിന്ന് നീക്കം ചെയ്തത് 526 പല്ലുകള്‍

ഏഴു വയസുകാരന്റെ വായില്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 526 പല്ലുകള്‍. ചെന്നൈയിലെ സവീത ഡന്റര്‍ കോളേജിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. കുട്ടിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ താടിയുടെ വലത് ഭാഗത്തുള്ള കടുത്ത വേദനയായിരുന്നു ഈ അപൂര്‍വ്വ രോഗത്തിന്റെ ആദ്യ ലക്ഷണം.
തുടര്‍ന്നുള്ള പരിശോധനയില്‍ കോംപൗണ്ട് കോംപോസിറ്റ് ഓണ്‍ഡോണ്‍ടോം’എന്ന രോഗമാണ് എന്ന് കണ്ടെത്തി. താടിയെല്ലിനോട് ചേര്‍ന്നുള്ള ഏകദേശം 200 ഗ്രാം ഭാരമുള്ള അറക്കുള്ളില്‍ ചെറുതും വലുതുമായി 526 പല്ലുകളാണ് ഉണ്ടായിരുന്നത്.
അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കുട്ടിയുടെ വായില്‍ നിന്ന് പല്ലുകള്‍ നീക്കം ചെയ്തത്. അദ്യമായാണ് ഇത്രയധികം പല്ലുകള്‍ ഒരു വ്യക്തിയുടെ വായില്‍ കണ്ടെത്തുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. പ്രതിഭ രമണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here