ഉന്നാവ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നില കൂടുതൽ വഷളായി; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ഉന്നാവ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നില കൂടുതൽ വഷളായി. ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല. അതേസമയം പെൺകുട്ടിക്കുണ്ടായ വാഹനാപകടം പൊലീസിന്റെ അറിവോടെയാണെന്ന ആക്ഷേപം ഉയർത്തി നാട്ടുകാർ പ്രതിഷേധം ശക്തമാക്കി.
അതേസമയം, തനിക്കും ,കുടുംബത്തിനും ഭീഷണി ഉണ്ടെന്ന് കാണിച്ച് ,പെൺകുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്ക്ക് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. ആരോപണം നേരിടുന്ന എംഎൽ എ കുൽദീപ് സെൻഗാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പ്രതികരിച്ചു.
കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നാൽപത് മണിക്കൂറായി മരണത്തോട് മല്ലിടുകയാണ് പെൺകുട്ടി. ശ്വാസകോശത്തിൽ ഉണ്ടായ രക്തസ്രാവം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here