ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത് 2000ലേറെ അപേക്ഷകളെന്ന് റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ദേശീയ ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് ആകെ ലഭിച്ചത് 2000ലേറെ അപേക്ഷകളെന്ന് റിപ്പോർട്ട്. ബാംഗ്ലൂർ മിറർ എന്ന ദിനപത്രത്തിലാണ് റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്. അവരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തെടുക്കുന്നവരിൽ നിന്നാവും ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കുക.
മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക്ക് ഹൈസൺ, മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേഴ്സ്റ്റൺ, സൺ റൈസേഴ്സ് പരിശീലകൻ ടോം മൂഡി, മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത് തുടങ്ങിയവരൊക്കെ അപേക്ഷ സമർപ്പിച്ചുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേ സ്മയം മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകൻ മഹേല ജയവർധനെ പരിശീലക സ്ഥാനം വഹിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടില്ല.
മുൻ ഇന്ത്യൻ ഓൾറൗണ്ടർ കപിൽ ദേവിൻ്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് പരിശീലകനെ തിരഞ്ഞെടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here