സഭാതർക്കം; ഇ.പി.ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നു

സഭാതർക്കം പരിഹരിക്കാൻ നിയോഗിച്ച ഇ.പി.ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓർത്തഡോക്സ് -യാക്കോബായ സഭ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നില്ല.
സഭാതര്‍ക്കം ക്രമസമാധാന പ്രശ്‌നമായിക്കൂടി വളരുന്ന പശ്ചാത്തലത്തിൽ സമവായശ്രമങ്ങളുടെ ഭാഗമായാണ് യോഗം. സഭാ തര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കലക്ടര്‍മാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.
സഭാതർക്കം ക്രമസമാധാന പ്രശ്‌നമായിക്കൂടി വളരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ സമവായശ്രമം. കഴിഞ്ഞ തവണ ചർച്ചയിൽ പങ്കെടുത്തില്ലെങ്കിലും മന്ത്രി ഇ.പി.ജയരാജനെ ഔദ്യോഗികവസതിയിലെത്തി ഓർത്തഡോക്‌സ് പ്രതിനിധികൾ സന്ദർശിച്ചിരുന്നു. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് അവിടേയും ആവർത്തിച്ചത്. ചില പള്ളികളിൽ ഓർത്തഡോക്‌സ് വിഭാഗം കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഒരിക്കൽക്കൂടി സമവായസാധ്യത തേടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here