Advertisement

സണ്ണി ലിയോണിന്റെ മൊബൈൽ നമ്പർ എന്ന് തെറ്റിദ്ധരിച്ച് ഡൽഹി സ്വദേശിക്ക് ദിവസേന വരുന്നത് അഞ്ഞൂറിലധികം കോളുകൾ

August 1, 2019
0 minutes Read

സണ്ണി ലിയോണിൻ്റെ മൊബൈൽ നമ്പർ എന്നു തെറ്റിദ്ധരിച്ച് ഡൽഹി സ്വദേശിയായ യുവാവിനു ദിവസേന വരുന്നത് അഞ്ഞൂറിലധികം കോളുകൾ. ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാളാണ് സണ്ണി ലിയോണിനെ കൊണ്ട് പൊറുതി മുട്ടിയത്.

സണ്ണി അഭിനയിച്ച് ഈയിടെ റിലീസായ ഒരു പഞ്ചാബി സിനിമയിൽ തൻ്റെ നമ്പറാണെന്ന ആമുഖത്തോടെ സണ്ണി ലിയോണിൻ്റെ കഥാപാത്രം പറയുന്ന നമ്പറാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. ഈ നമ്പർ ശരിക്കും പുനീതിൻ്റേതാണ്. സിനിമയില്‍ ഈ രംഗം കണ്ടവരെല്ലാം സണ്ണി ലിയോണിന്റേതായിരിക്കുമെന്ന് കരുതി വിളി തുടങ്ങിയതോടെയാണ് യുവാവ് പ്രശ്‌നത്തിലായത്. താന്‍ സണ്ണി ലിയോണ്‍ അല്ലെന്ന് പറഞ്ഞ് മടുത്തതോടെ അദ്ദേഹം പോലീസില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്.

അഞ്ഞൂറിലധികം കോളുകളാണ് ഒരോ ദിവസവും വന്ന് കൊണ്ടിരിക്കുന്നത്. വിദേശത്ത് നിന്നടക്കം കോളുകള്‍ വരുന്നുണ്ടെന്നാണ് പുനീത് പറയുന്നത്. അതേ സമയം ഈ നമ്പറിന്റെ പേരിലുള്ള വിവാദത്തില്‍ സണ്ണിയ്ക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സംവിധായകനും തിരക്കഥാകൃത്തുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top