Advertisement

വാർഷിക ഫീ 24 ലക്ഷം മുതൽ 31 ലക്ഷം വരെ; അമ്പയർമാരുടെ ശമ്പളക്കണക്കുകൾ

August 1, 2019
1 minute Read

അമ്പയറിംഗ് അത്ര എളുപ്പമുള്ള പണിയൊന്നും അല്ല. ഒരു ദിവസം മുഴുവൻ ഗ്രൗണ്ടിൽ ഒരേ നില്പ് നിൽക്കണമെന്നതു മാത്രമല്ല, ഏകാഗ്രതയും ക്ഷമയും നഷ്ടപ്പെടാതെ മത്സരം നിയന്ത്രിക്കുകയും ചെയ്യേണ്ടത് അമ്പയർമാരുടെ ജോലിയാണ്. തീരുമാനങ്ങളിൽ സുതാര്യത ഉണ്ടാവുകയും വിവാദങ്ങളിൽ പെടാതിരിക്കുകയും ചെയ്യുക എന്നതും അമ്പയർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് ഐസിസി അമ്പയർമാർക്ക് ശമ്പളം നൽകുന്നത്.

ഐസിസിയുടെ എലൈറ്റ് പാനൽ ലിസ്റ്റിലുള്ള അമ്പയർമാർക്ക് വാർഷിക ഫീ ആയി ലഭിക്കുന്നത് ഏകദേശം 24 ലക്ഷംരൂപ മുതൽ 31 ലക്ഷം രൂപ വരെയുള്ള തുകയാണ്. ഒരു ടെസ്റ്റ് മത്സരം നിയന്ത്രിക്കുമ്പോൾ 2 ലക്ഷം രൂപ അമ്പയറുടെ കീശയിലെത്തും. ഏകദിനത്തിന് ഒന്നരലക്ഷം രൂപയും, ടി-20 മത്സരങ്ങൾക്ക് 70000 രൂപയുമാണ് അമ്പയർമാർക്ക് ലഭിക്കുക. ഒരു വർഷം ഏകദേശം 8-10 ടെസ്റ്റ് മത്സരങ്ങളും, 10-15 ഏകദിന മത്സരങ്ങളും നിയന്ത്രിക്കുന്ന ഐസിസി എലൈറ്റ് പാനലിലുള്ള അമ്പയർമാർക്ക് വാർഷിക ഫീയ്ക്ക് പുറമേ 32 ലക്ഷത്തോളം രൂപ അല്ലാതെയും ലഭിക്കും. ഐസിസി ‌ടൂർണമെന്റുകളിൽ ഇവരുടെ പ്രതിഫലത്തുക ഉയരും.

ഫ്രാഞ്ചൈസി ടി-20 ലീഗുകളിൽ അമ്പയർമാർക്ക് ഏറ്റവും കൂടുതൽ പണം നൽകുന്നത് ഐപിഎല്ലാണ്. 1,70,000 രൂപയാണ് ഒരു ഐപിഎൽ മത്സരത്തിൽ കളി നിയന്ത്രിക്കുമ്പോൾ അമ്പയർമാർക്ക് ലഭിക്കുന്നത്. മത്സരം നിയന്ത്രിക്കുന്നതിന് ലഭിക്കുന്ന ശമ്പളം കൂടാതെ താമസ, ഭക്ഷണ, യാത്ര സൗകര്യങ്ങളും ഐസിസി അമ്പയർമാർക്ക് സൗജന്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top