Advertisement

ട്രംപൊരുക്കിയ മെക്സിക്കൻ-അമേരിക്കൻ അതിർത്തി മതിലിൽ സീസോ; ഇരു രാജ്യങ്ങളിലെയും കുട്ടികൾ ഇനി ഒരുമിച്ച് കളിക്കും: വീഡിയോ

August 2, 2019
18 minutes Read

മനുഷ്യനിർമിത രാജ്യാതിർത്തികളെ തകർത്തെറിഞ്ഞ് മെക്സിക്കൻ-യുഎസ് അതിർത്തിയിൽ കുഞ്ഞുങ്ങളുടെ സീസോ കളി. ഇരു രാജ്യങ്ങളിലേയും കുട്ടികള്‍ ഒരുമിച്ച് കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നത്. ട്രംപ് ഭരണകൂടം നിര്‍മ്മിക്കുന്ന വിവാദ മതിലില്‍ പ്രത്യേകം സജ്ജീകരിച്ച സീസോകളിലാണ് കുട്ടികളുടെ കളി.

ഉരുക്കുകൊണ്ട് നിര്‍മ്മിക്കുന്ന അതിര്‍ത്തി മതിലിനിടയിലൂടെയാണ് പ്രത്യേകമായി നിര്‍മ്മിച്ച സീസോകള്‍ പിടിപ്പിച്ചിരിക്കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചര്‍ പ്രൊഫസര്‍ റൊണാള്‍ഡ് റേലാണ് ഈ ആശയത്തിൻ്റെ പിതാവ്. ഇരു രാജ്യങ്ങളിലേയും കുട്ടികളും മാതാപിതാക്കളും പുതിയ കളിപ്പാട്ടത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. ടീട്ടര്‍ടോട്ടര്‍ മതില്‍ (Teetertotter Wall) എന്നാണ് ഈ സീസോ അതിര്‍ത്തി പ്രദേശം ഇപ്പോള്‍ അറിയപ്പെടുന്നത്.

സീസോ നിർമിച്ച പ്രൊഫസര്‍ റൊണാള്‍ഡ് റേൽ തന്നെ ഇരുരാജ്യങ്ങളിലേയും കുഞ്ഞുങ്ങള്‍ സീസോകളില്‍ കളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. റൊണാള്‍ഡ് റേലും വിര്‍ജിനിയ സാന്‍ഫ്രട്ടാലോയും ചേര്‍ന്ന് എഴുതിയ 2009ല്‍ പുറത്തിറങ്ങിയ ‘Border wall as Architecture’ എന്ന പുസ്തകത്തിലായിരുന്നു ഈ ആശയം ആദ്യമായി പങ്കുവെച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top