Advertisement

യുഎപിഎ ഭേദഗതി ബിൽ രാജ്യസഭ പാസ്സാക്കി

August 2, 2019
1 minute Read

യുപിഎ ഭേദഗതി ബിൽ രാജ്യസഭ പാസ്സാക്കി. 42 നെതിരെ 147 വോട്ടുകൾക്കാണ് ബിൽ പാസ്സാക്കിയത്. ഇതോടെ എൻഐഎക്ക് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാം. സ്വത്തുക്കളും കണ്ടുകെട്ടാം.

മറ്റ് രാജ്യങ്ങള്‍ നേരത്തെ നടപ്പിലാക്കിയ കാര്യങ്ങളാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നതെന്നും ഭീകരവാദത്തെ ചെറുക്കുന്നില്‍ രാജ്യം വിട്ട് വീഴ്ച്ചക്ക തയ്യാറല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തികളും ഭീകരവാദത്തില്‍ ഏർപ്പെടുന്നുണ്ടെന്നും അതിനാലാണ് പുതിയ ഭേദഗതി കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പി ചിദംബരം എം പി വിമർശിച്ചു.

Read Also : നിർദേശങ്ങൾ തള്ളി; വിവാദ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭ പാസാക്കി

ഊഹപോഹത്തിന്റെ പുറത്ത് പോലും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ കഴിയുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ആരുടെ പേര് വേണമെങ്കിലും വരാം. ഭയം കൊണ്ട് രാജ്യത്ത് ആർക്കും ഉറങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കമാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് കേരളത്തില്‍ നിന്നടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ വിമർശിച്ചു. കല്‍ബുര്‍ഗിയെ കൊന്ന സംഘടനയെ സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കാതിരിക്കുകയും മറ്റുള്ളവരെ പിടികൂടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് എളമരം കരീം എം പി വിമർശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top