Advertisement

അമ്പൂരി വധക്കേസ്; നിര്‍ണായക തെളിവായ യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തു

August 3, 2019
1 minute Read

അമ്പൂരി വധക്കേസില്‍ നിര്‍ണായക തെളിവായ യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരം ചിറ്റാറ്റിന്‍കരയിലെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു യുവതിയുടെ വസ്ത്രങ്ങള്‍. കൊലക്ക് ശേഷം ഉപേക്ഷിച്ചതാണ് വസ്ത്രങ്ങളെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി

അമ്പൂരി കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കും മുന്‍പേ പരാമവധി തെളിവുകള്‍ കണ്ടെത്താനാണ് പൊലീസ് ശ്രമം. കൊല്ലപ്പെട്ട ദിവസം യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇന്ന് അന്വേഷണസംഘം കണ്ടെടുത്തത്. ചിറ്റാറ്റിന്‍കരയില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വസ്ത്രങ്ങള്‍. കൊലയ്ക്ക് ശേഷം കൊച്ചിയിലേക്ക് പോകും വഴി പ്രതികള്‍ ഉപേക്ഷിച്ചതാണ് വസ്ത്രങ്ങള്‍. പൊലീസ് കണ്ടെടുത്ത വസ്ത്രത്തില്‍ രക്തക്കറയും ഉണ്ട്. യുവതിയെ കൊല്ലാന്‍ ഉപയോഗിച്ച കയറും യുവതിയുടെ മൊബൈല്‍ ഫോണും അന്വേഷണസംഘം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.

Read more: അമ്പൂരി കൊലപാതകം; യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

കൊലപാതകത്തിന് മുന്‍പ് നിരവധി തവണ യുവതി അഖിലിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിരുന്നു. കൊലപാതകത്തിലെ മറ്റ് തെളിവുകള്‍ തേടി അന്വേഷണസംഘം തെരച്ചില്‍ തുടരുകയാണ്. മൂന്ന് പ്രതികളേയും ഒന്നിച്ചിരുത്തി അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും. ബന്ധുക്കളുടെ പങ്കും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

ജൂലൈ 24നാണ് പൂവാര്‍ സ്വദേശിനി രാഖിമോളെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചിരുന്നു. ഇത് മുടക്കാന്‍ ശ്രമിച്ചതിനാണ് രാഖിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പൊലീസിന്
മൊഴി നല്‍കിയിരുന്നു.

ജൂണ്‍ 21ന് അഖില്‍ രാഖിയെ വീടുകാണിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയി കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുക്കുകയായിരുന്നു. തുടര്‍ന്ന് രാഖിയെ നഗ്നയാക്കി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. കൊലപാതക ശേഷം ജൂണ്‍ 27നാണ് അഖില്‍ അവധി തീര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top