മദ്യപിച്ച് ലക്കുകെട്ട് കാറോടിക്കുന്നവരെ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കാത്തത് എന്തുകൊണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

ക്ലബുകളിൽ നിന്നും ബാറുകളിൽ നിന്നും മദ്യപിച്ച് ലക്കുകെട്ട് കാറോടിക്കുന്നവരെ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കാത്തതെന്താണെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.സംസ്ഥാന പൊലീസ് മേധാവിയും ഗതാഗത കമ്മീഷണറും നാലാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ മറുപടി സമർപ്പിക്കണണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു .അർധരാത്രിയിലും അതിനു ശേഷവും റോഡുകളിലൂടെ പോകുന്ന കാറുകളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
Read Also; ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു
തിരുവനന്തപുരത്ത് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം അപകടമുണ്ടാക്കിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് പരാതി ലഭിച്ചത്. ക്ലബുകളിൽ നിന്നും പോകുന്ന ചില സ്ത്രീകൾ വരെ മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്നും തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബ്, ശ്രീ മൂലം ക്ലബ്, നാഷണൽ ക്ലബ്, ടെന്നീസ് ക്ലബ്, ഗോൾഫ് ക്ലബ് തുടങ്ങിയവയ്ക്ക് മുന്നിൽ പൊലീസ് ഒരു പരിശോധനയും നടത്താറില്ലെന്നും പരാതിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here