ഉന്നാവ് സംഭവം; ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

ദുരൂഹ വാഹനാപകടത്തില്‍ ഉന്നാവ് ബലാത്സംഗക്കേസിലെ ഇരക്കും അഭിഭാഷകനും ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ബന്ധുമരിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. നിലവില്‍ ബലാല്‍സംഗക്കേസില്‍ തടവില്‍ കഴിയുന്ന ഇയാളെ സീതാപൂര്‍ ജയിലിലെത്തിയായിരിക്കും സിബിഐ ചോദ്യം ചെയ്യുക.
അതേസമയം അല്പം മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും പെണ്‍കുട്ടിയുടെയും അഭിഭഷകന്റെയും ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. ദുരൂഹത നിറഞ്ഞ വാഹനാപകടത്തിന്റെ ചുരുളഴിയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് സിബിഐ പുതുതായി നിയോഗിക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് വിപുലികരിക്കപ്പെട്ട സംഘത്തിന്റെ ഭാഗമാകും. ഇന്നലെ അറസ്റ്റ് ചെയ്ത കസ്റ്റഡിയില്‍ വാങ്ങിയ വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും നല്‍കിയ മൊഴികളില്‍ വലിയ വൈരുധ്യങ്ങള്‍ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
ഈ സാഹചര്യത്തില്‍ അപകടത്തിന് പിന്നില്‍ മറ്റ് ദുരുഹതകള്‍ ഉണ്ടെന്നാണ് സിബിഐ സംഘത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് കുല്‍ദീപ് സെന്‍ഗറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും സിബിഐ ഇന്ന് ചോദ്യം ചെയ്യുക. ഇരുവരും റിമാന്‍ഡില്‍ കഴിയുന്ന സീതാപൂര്‍ ജയിലില്‍ വച്ചാകും ചോദ്യം ചെയ്യല്‍. അതേസമയം കിംഗ് ജോര്‍ജ്ജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടെങ്കിലും ഗുരുതരമായി
തന്നെ തുടരുകയാണ് . പനി നിയന്ത്രിക്കാനുള്ള മരുന്നുകളാണ് ഇപ്പോള്‍ പ്രധാനമായും പെണ്‍കുട്ടിക്ക് നല്‍കുന്നത്. പെണ്‍കുട്ടിയോടൊപ്പം ചികിത്സയില്‍ കഴിയുന്ന അഭിഭാഷകന്റെ നില മെച്ചപ്പെട്ടു. ഇയാള്‍ക്ക് ഇപ്പോള്‍ വെന്റിലെറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ അടക്കം സാധിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here