പോക്കറ്റിൽ സാൻഡ് പേപ്പറുണ്ടെന്ന് കാണികളുടെ പരിഹാസം; പോക്കറ്റ് പ്രദർശിപ്പിച്ച് വാർണർ: വീഡിയോ

പന്ത് ചുരണ്ടലിനെത്തുടർന്നുണ്ടായ ഒരു വർഷത്തെ വിലക്കിനു ശേഷം ഓസീസ് താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും കാമറൺ ബാൻക്രോഫ്റ്റും ഈയടുത്തിടെയാണ് ക്രിക്കറ്റിലേക്ക് തിരികെയെത്തിയത്. സ്മിത്തും വാർണറും ലോകകപ്പിൽ ടീമിലെത്തിയപ്പോൾ ബാൻക്രോഫ്റ്റ് ഇപ്പോൾ നടക്കുന്ന ആഷസിലാണ് ടീമിലെത്തിയത്. മൂവരെയും രൂക്ഷമായ പരിഹാസത്തോടെയാണ് ഇംഗ്ലണ്ട് കാണികൾ നേരിട്ടത്.
ആദ്യ ഇന്നിംഗ്സിൽ ഉടനീളം സ്മിത്തിനെ കൂവിയ അവർ സെഞ്ചുറി അടിച്ചപ്പോൾ സാൻഡ് പേപ്പർ ഉയർത്തിപ്പിടിച്ചാണ് പരിഹസിച്ചത്. സ്മിത്തിനെ പരിഹസിക്കുന്ന തരത്തിൽ തൊപ്പികളും ടിഷർട്ടുകളും ധരിച്ച് കളി കാണാനെത്തിയ കാണികൾ വാർണറെയും വെറുതെ വിട്ടില്ല. മൂന്നാം ദിനം ഫീൽഡ് ചെയ്യുന്നതിനിടെ ബൗണ്ടറി ലൈനരികിൽ ഫീൽഡ് ചെയ്യുന്ന വാർണറെ കളിയാക്കിയ കാണികൾക്ക് അദ്ദേഹം നൽകിയ മറുപടിയുടെ വീഡിയോ സോഷ്യൽ മീഡീയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
വാർണറെച്ചൂണ്ടി ‘അയാളുടെ കയ്യിൽ സാൻഡ് പേപ്പറുണ്ടെ’ന്നായി ആദ്യം കാണികളുടെ പരിഹാസം. ഇതിനു മറുപടിയായി വാർണർ കൈ വിടർത്തിക്കാണിച്ചു. ഉടൻ തന്നെ സാൻഡ് പേപ്പർ പോക്ക്റ്റിലുണ്ടെന്നായി കാണികൾ. അതിനു മറുപടിയായി വാർണർ തൻ്റെ രണ്ട് പോക്കറ്റുകളും പ്രദർശിപ്പിക്കുകയാണ് ചെയ്തത്. വാർണറുടെ രസകരമായ മറുപടി എന്തായാലും വേഗത്തിൽ വൈറലായി.
മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും വാർണർ ഒറ്റയക്കത്തിനു പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്സിൽ രണ്ട് റൺസിനും രണ്ടാം ഇന്നിംഗ്സിൽ 8 റൺസിനുമാണ് വാർണർ മടങ്ങിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 124 എന്ന നിലയിൽ ആണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെക്കാൾ 34 റൺസ് മുന്നിലാണ് ഓസീസ്.
— Darren Cook (@cookieDcook) August 3, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here