ടെക്‌സാസില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു; 25 ലേറെ പേര്‍ക്ക് പരിക്ക്

യുഎസ്സില്‍ 21കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 25 ലേറെ പേര്‍ക്ക് പരിക്ക്. ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം 10.30 നായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവസമയത്ത് നിരവധി പേര്‍ വാള്‍മാര്‍ട്ടില്‍ ഉണ്ടായിരുന്നതായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടി ഉതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പൈട്ടതായാണ് റിപ്പോര്‍ട്ടുകളെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
മാത്രമല്ല ,സംഭവം നടന്നതിനു പിന്നിലെ കാരണങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് വിലയിരുത്തുകയാണെന്നും ഇതിനായി സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും ട്രംപ് വാഗ്ദാനം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here