മാധ്യമപ്രവര്ത്തകന് കെ മുഹമ്മദ് ബഷീറിന് കണ്ണീരില്‍ കുതിര്‍ന്ന വിട

മാധ്യമപ്രവര്ത്തകന് കെ മുഹമ്മദ് ബഷീറിന് കണീരില്‍ കുതിര്‍ന്ന വിട. ആയിരങ്ങളായിരുന്നു ബഷീറിന് അന്ത്യമോപചാരം അറിപ്പിക്കാനായി എത്തിയത്.സുബ്ഹി നമസ്കാരത്തിനുശേഷം കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ പിതാവിന്റെ ഖബറിടത്തിനരികെ കെ എം ബഷീറിന്റെ മൃതദേഹം ഖബറടക്കി.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ പൊതുദര്‍ശനത്തിനു ശേഷം വൈകുന്നേരത്തോടെയാണ് കെ എം ബഷീറിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ജന്മനാടായ തിരൂരിലേക്ക് പുറപ്പെട്ടത്. രാത്രി പത്തേ മുക്കാലോടെ മൃതദേഹം തിരൂര്‍ വാണിയന്നൂരിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ആയിരക്കണക്കിന് പേരാണ് ബഷീറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും അവസാനമായി ഒരു നോക്ക് കാണാനും എത്തിയിരുന്നത്. വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ച ശേഷം മയ്യത്ത് നമസ്ക്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് സിറാജ് ഹെഡ്ഡ് ഓഫീസില്‍ പെതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അപ്പിച്ചു.ശേഷം ഖബറടക്കത്തിനായി മൃതദേഹം വടകര ചെറുവണ്ണൂരിലേക്ക് കൊണ്ടുപോയി. സുബ്ഹി നമസ്കാരത്തിനുശേഷം മലയില്‍ മഖാമില്‍ പിതാവിന്റെ ഖബറിടത്തിനരികെയാണ് മൃതദേഹം ഖബറടക്കിയത്.
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ച ബഷീര്‍ നാലു മാസം മുന്‍പാണ് ഗൃഹ പ്രവേശം നടത്തിയത്. ഒരു വയസ്സും അഞ്ചുവയസ്സുമായ രണ്ടു പെണ്‍കുട്ടികളെയും ഭാര്യ ജസീലയെയും തനിച്ചാക്കി, ഇനിയും പൂര്‍ത്തീകരിക്കാത്ത നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവെച്ചാണ് ബഷീര്‍ യാത്രയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here