ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് മാറ്റി

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് മാറ്റി. വൈകീട്ട് അഞ്ചരയോടെയാണ് കിംസിൽ നിന്നും ശ്രീറാമിനെ മാറ്റിയത്. തുടർന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിനായി കൊണ്ടു പോയി. പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലൻസിലാണ് കൊണ്ടു പോയത്.
മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ശേഷം ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് പൊലീസിന്റെ തീരുമാനം. കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ഇന്നലെ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നെങ്കിലും കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ശ്രീറാം ചികിത്സയിൽ കഴിയുന്നത് വിവാദമായ സാഹചര്യത്തിലാണ് ആശുപത്രി മാറ്റം. ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയിൽ ഫോൺ അടക്കം ഉപയോഗിക്കാൻ സൗകര്യമൊരുക്കിയത് വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here