പേര്‍ഷ്യന്‍ കടലിടുക്കില്‍ നിന്നും ഇറാന്‍ വീണ്ടും എണ്ണക്കപ്പല്‍ പിടികൂടിയതായി റിപ്പോര്‍ട്ട്

പേര്‍ഷ്യന്‍ കടലിടുക്കില്‍ നിന്നും ഇറാന്‍ വീണ്ടും എണ്ണക്കപ്പല്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ കപ്പലിന്റെ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ച കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പിടികൂടിയത്. ഇറാന്റെ തെക്കന്‍ തുറമുഖ നഗരമായ ബുഷര്‍ തീരത്ത് വെച്ചാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്ന ഏഴ് ജീവനക്കാരേയും ഇറാന്‍ തടവിലാക്കിയിട്ടുണ്ട്. 7 ലക്ഷം ലിറ്റര്‍ എണ്ണയാണ് കപ്പലിലുള്ളത്.
നേരത്തേ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപേറോ ഇപ്പോഴും ഇറാന്റെ അധീനതയിലാണ്. ജിബ്രാള്‍ട്ടറില്‍ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് മറുപടിയായാണ് 23 ജീവനക്കാരടങ്ങിയ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത എണ്ണക്കപ്പലുകള്‍ പരസ്പരം വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇറാന്റെ പുതിയ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here