Advertisement

കണ്ണൂര്‍ സിറ്റി റൗഫ് വധം; പ്രധാന പ്രതി നിസാം അറസ്റ്റില്‍

August 5, 2019
0 minutes Read

കണ്ണൂര്‍ സിറ്റിയിലെ റൗഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ പ്രധാനി അറസ്റ്റില്‍.  എസ്ഡിപിഐ പ്രവര്‍ത്തകനായ മരക്കാര്‍കണ്ടി സ്വദേശി നിസാം ആണ് അറസ്റ്റിലായത്.

സച്ചിന്‍ ഗോപാല്‍ കൊലക്കേസിലെ പ്രതിയായ ഇയാള്‍ റൗഫിനെ മുന്‍പും ആക്രമിച്ചിട്ടുണ്ട്.  വൈറ്റിലപ്പള്ളി സ്വദേശിയായ റൗഫ് ജൂലൈ 28ന് രാത്രി തിങ്കളാഴ്ച്ച രാത്രി സഹോദരന്റെ വീട്ടിലേക്ക് പോകുന്ന വഴി ആദികടലായി ക്ഷേത്രത്തിനു സമീപത്തുവെച്ച് ആറംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

2016 ഒക്ടോബര്‍ 13ന് എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചക തൊഴിലാളിയുമായ
എം ഫാറൂഖിനെ കൊലപ്പെടുത്തിയ പ്രതിയാണ് റൗഫ്. പൊലീസ് നോക്കി നില്‍ക്കെ പട്ടാപ്പകല്‍ ഫാറൂഖിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ക്കെതിരേ നിരന്തരം ഭീഷണികളുണ്ടായിരുന്നു. സ്ഥലത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും റൗഫ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനു ശേഷം ബംഗളൂരില്‍ നിന്നും കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ ഇയാള്‍ അറസ്റ്റിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top